ജയിലിൽ കഴിയുന്ന ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നിട്ടും അദ്ദേഹത്തിന് കൃത്യമായ ചികിത്സ നൽകുന്നില്ലെന്ന് ആരോപിച്ച് ആം ആദ്മി പ്രവർത്തകർ തിഹാർ ജയിലിനു മുന്നിൽ പ്രതിഷേധം നടത്തി . അദ്ദേഹത്തിന് ഇൻസുലിൻ നൽകണമെന്ന് മെഡിക്കൽ ബോർഡ് നിർദേശിച്ചിട്ടും അത് ചെവിക്കൊണ്ടില്ലന്നും കെജ്രിവാളിൻ്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇപ്പോൾ 300 കടന്നെന്നും പാർട്ടി നേതാക്കൾ പറയുന്നു.
കഴിഞ്ഞ 30 വർഷമായി പ്രമേഹരോഗിയായ അരവിന്ദ് കെജ്രിവാൾ കഴിഞ്ഞ 20 ദിവസമായി ജയിലിലാണ്. പ്രമേഹം 300 കടന്ന ആളിന് ബ്രിട്ടിഷ് ഭരണകാലത്തു പോലും ഇത്തരത്തിൽ ചികിത്സ നിഷേധിച്ചിട്ടില്ലന്നും തിഹാർ ജയിലിലെ അധികൃതർ ബി ജെ പി യുടെ ആജ്ഞകൾ നിറവേറ്റുകയാണെന്നും പാർട്ടി നേതാക്കൾ കുറ്റപ്പെടുത്തി.