കള്ളവോട്ട് ചെയ്തു എന്ന പരാതിയിൽ പത്തനംതിട്ടയിലും ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ . ആറു കൊല്ലം മുമ്പ് മരിച്ചയാളുടെ വോട്ട് വ്യാജമായി ചെയ്തുവെന്ന പരാതിയെ തുടർന്നാണ് ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തത്.പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ആറൻമുള കാരിത്തോട്ട പരേതയായ അന്നമ്മയുടെ വോട്ടാണ് അതേ പേരുള്ള മരുമകൾ യു ഡി എഫ് സ്ഥാനാർത്ഥിക്ക് അനുകൂലമായി രേഖപ്പെടുത്തിയത് .
പഞ്ചായത്ത് അംഗവും ബി ൽ ഒ യും ചേർന്നാണ് ഇതിനു വേണ്ട സഹായം ചെയ്തു കൊടുത്തതെന്ന് കാണിച്ച് എൽ ഡി എഫ് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു . പോളിംഗ് ഉദ്യോഗസ്ഥരായ കല , ദീപ , ബി എൽ ഒ അമ്പിളി എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത് . ചെയ്ത വോട്ട് അസാധുവാക്കുമെന്നും സി ഇ ഒ യ്ക്ക് റിപ്പോർട്ട് നൽകുമെന്നും ജില്ലാ കളക്ടർ പറഞ്ഞു . സമാനമായ സംഭവം കണ്ണൂരും കഴിഞ്ഞ ദിവസം നടന്നിരുന്നു . യു ഡി എഫ് ആയിരുന്നു അവിടെ പരാതിപ്പെട്ടത്.