ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിൽ കയറി ഒരു കോടിയോളം രൂപ വില വരുന്ന ആഭരണങ്ങൾ കവർന്ന മോഷ്ടാവ് പൊലിസ് പിടിയിലായി . ആഭരണങ്ങളും കള്ളൻ സഞ്ചരിച്ച വാഹനവും പൊലിസ് കസ്റ്റഡിയിലെടുത്തു . മുംബൈയിൽ നിന്ന് മഹാരാഷ്ട്ര രജിസ്ട്രേഷൻ നമ്പറുള്ള കാറിൽ ഇയാൾ ഒറ്റക്കെത്തി മോഷണം നടത്തി എന്നാണ് പൊലിസ് നിഗമനം. കർണാടകയിലെ ഉടുപ്പിയിൽ നിന്നാണ് ഇയാളെ പിടി കൂടിയത്.
ജോഷിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിലാണ് കളവ് നടന്നത് . സി സി ടി വി ദൃശ്യങ്ങൾ മോഷ്ടാവിനെ കുടുക്കുന്നതിന് ഏറെ സഹായമായതായി പൊലിസ് പറഞ്ഞു.