അഞ്ചാം നാൾ കേരളം ഉൾപ്പടെ 13 സംസ്ഥാനങ്ങളിലുള്ള 88 മണ്ഡലങ്ങളിലെ വോട്ടർമാരുടെ ഇടതു കൈയിലെ ചൂണ്ടു വിരലിൽ മഷി പുരളും. വോട്ടെടുപ്പിൻ്റെ രണ്ടാം ഘട്ടമായ ഏപ്രിൽ 26 ന് 1,210 സ്ഥാനാർത്ഥികളുടെ വിധി എഴുതപ്പെടും.രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പു നടക്കുന്ന 88 മണ്ഡലങ്ങളിലും പ്രചാരണം അന്തിമഘട്ടത്തിലാണ്. പുറമേയുള്ള പ്രചാരണ പരിപാടികൾ 24 ന് വൈകിട്ട് അവസാനിക്കും . 25 നിശബ്ദമായി വോട്ടുറപ്പിക്കാനുള്ള ദിനമാണ് . കേരളത്തിലെ 20 മണ്ഡലങ്ങളിലും 26 ന് ഒറ്റ ഘട്ടമായി തന്നെ പോളിംഗ് പൂർത്തിയാകും.