ഉയർന്ന അളവിൽ പഞ്ചസാര ; സെറിലാകിനെതിരെ അന്വേഷണം

At Malayalam
1 Min Read

നെസ്‌ലെ കമ്പനി പുറത്തിറക്കുന്ന സെറിലാക് എന്ന ബേബി ഫുഡിൽ ഉയർന്ന അളവിൽ പഞ്ചാസാരയുടെ സാന്നിധ്യം ഉണ്ട് എന്ന റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് ഉപഭോക്തൃ സംരക്ഷണ റെഗുലേറ്ററി അതോറിറ്റി (സി സി പി എ ) ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റിക് (എഫ് എസ് എസ് എ ഐ ) ഉത്തരവ് നൽകി . വികസിത – വികസ്വര രാജ്യങ്ങളിൽ കമ്പനിയുടെ ഭക്ഷ്യോത്പ്പന്നങ്ങൾ വിൽക്കുന്നത് വ്യത്യസ്ത ഗുണനിലവാരത്തിലാണെന്ന് സ്വിസ് ഇൻവെസ്റ്റിഗേറ്റിവ് ഓർഗനൈസേഷൻ പബ്ലിക് ഐയും ഇൻ്റർനാഷണൽ ബേബി ഫുഡ് ആക്ഷൻ നെറ്റ് വർക്കുമാണ് പഠനം നടത്തി റിപ്പോർട്ട് നൽകിയത്.

ആറുമാസം മുതൽ പ്രായമുള്ള കുട്ടികൾക്കായി നെസ്ലെ വിപണിയിൽ ഇറക്കിയിട്ടുള്ള സെറിലാക് എന്ന ഗോതമ്പ് അധിഷ്ഠിത ഉൽപ്പന്നം യു കെ , ജർമനി എന്നിവിടങ്ങളിൽ പഞ്ചസാര ചേർക്കാതെ ഉയർന്ന നിലവാരത്തിലും എന്നാൽ ഇതേ സ്ഥാനത്ത് ഇന്ത്യയിൽ വിൽക്കുന്ന പതിനഞ്ചോളം സെറിലാക് ഉൽപ്പന്നങ്ങളിൽ 2.7 ഗ്രാമോളം അധികം പഞ്ചസാര അടങ്ങിയിട്ടുണ്ടന്നും ഗുണനിലവാരം കുറവാണന്നുമാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം നടത്താൻ ഉത്തരവിട്ടിരിക്കുന്നത്.

Share This Article
Leave a comment