ബാങ്കിൻ്റെ സി ഡി എംലൂടെ 4,000 രൂപയുടെ കള്ളനോട്ട് നിക്ഷേപിച്ച കേസിൽ രണ്ടു പേർ പിടിയിൽ . ആര്യനാട് കീഴ്പാലൂർ സ്വദേശിയായ ബിനീഷ് ആണ് സ്വന്തം അമ്മയുടെ ബാങ്ക് അക്കൗണ്ടിൽ കള്ളനോട്ട് നിക്ഷേപിച്ചത് . ഇയാൾക്ക് ഒപ്പം സഹായിയായി നിന്ന ബന്ധു ജയനും പൊലിസ് കസ്റ്റഡിയിലാണ്.
തുടർന്ന് ഇരുവരുടേയും വീടുകളിൽ പൊലിസ് വിശദമായ പരിശോധന നടത്തിയതിനെ തുടർന്ന് 100 ൻ്റേയും 500 ൻ്റേയും നോട്ടുകൾ നിർമിക്കാനുള്ള പ്രിൻ്റർ , മഷി , കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ എന്നിവയും 100 രൂപയുടെ കള്ള നോട്ടുകളും പിടിച്ചു.