നാഗാലാൻഡിലെ 6 ജില്ലകൾ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചു

At Malayalam
1 Min Read

നാഗാലാൻഡിലെ ആറു ജില്ലകൾ തെരഞ്ഞെടുപ്പ് സമ്പൂർണമായി ബഹിഷ്ക്കരിച്ചു . ഈസ്റ്റേൺ നാഗാലാൻ്റ് പീപ്പിൾ ഓർഗനൈസേഷൻ്റെ ആഹ്വാന പ്രകാരമാണ് ആളുകൾ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നത് . നരേന്ദ്ര മോദി സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്ക്കരണം. ജനങ്ങളുടെ സ്വതന്ത്രമായ സമ്മതിദാനാവകാശത്തിൽ മോശം ഇടപെടൽ നടത്തിയതിന് സംഘടനക്ക് നോട്ടിസ് നൽകിയന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നു.

കേന്ദ്രസർക്കാരിൻ്റെ അവഗണന എന്ന കാരണം മുൻ നിർത്തി 2010 മുതൽ ഈ സംഘടന തങ്ങൾക്ക് പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. നാലു ലക്ഷം വോട്ടർമാരുള്ള ഒരു ലോക്സഭാ മണ്ഡലമാണ് ഇവിടെയുള്ളത് . കോൺഗ്രസും ബി ജെ പി യുടെ ഘടക കക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയും തമ്മിലാണ് മത്സരം.

വോട്ടർമാരുടെ തീരുമാനത്തിന് തങ്ങൾ ഉത്തരവാദികളല്ലെന്നും ഒരു വിധത്തിലുള്ള ഇടപെടലുകളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയിട്ടില്ലന്നും സംഘടനയുടെ ഭാരവാഹികൾ പറയുന്നു.

- Advertisement -
Share This Article
Leave a comment