സംസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നതായി ഐ എം എ യുടെ വിലയിരുത്തൽ . ഈ മാസത്തെ രണ്ടാമത്തെ ആഴ്ചയിൽ നടത്തിയ പരിശോധനകളിൽ ഏഴുശതമാനവും കോവിഡ് ആണെന്ന് തെളിഞ്ഞതായി ഐ എം എ വക്താക്കൾ വ്യക്തമാക്കി.
കോവിഡിനെതിരെ ജാഗ്രത വേണമെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും ഐ എം എയുടെ നേതൃത്വത്തിൽ സർക്കാർ – സ്വകാര്യ മേഖലയിലെ ഡോക്ടർമാർക്കായി സംഘടിപ്പിച്ച അവലോകന യോഗം പറയുന്നു. ഇതോടൊപ്പം ഭക്ഷ്യവിഷബാധ , ഡെങ്കിപനി തുടങ്ങിയവക്കെതിരെ ഉയർന്ന ജാഗ്രത്ര ആവശ്യമാണന്നും യോഗം നിർദേശിച്ചു.