ബംഗളുരുവിൽ നിന്ന് കോയമ്പത്തൂർ വരെയുള്ള ഡബിൾ ഡക്കർ ട്രെയിൻ പാലക്കാട് വരെ നീട്ടുന്നതിനായി നടത്തിയ പരീക്ഷണ ഓട്ടം വിജയിച്ചതായി റയിൽവേ അറിയിച്ചു . രാവിലെ 8 മണിക്കു കോയമ്പത്തൂരിൽ നിന്നെടുത്ത് പൊള്ളാച്ചി വഴി 11.05 നു പാലക്കാട് ടൗൺ സ്‌റ്റേഷനിലും 11.10ന് പാലക്കാട് ജംഗ്ഷനിലുമെത്തിയാണ് പരീക്ഷണ ഓട്ടം പൂർത്തിയാക്കിയത്.
ഉദയ് എസ്പ്രസ് ട്രെയിനുകളിലെ ആദ്യ എയർ കണ്ടിഷൻഡ് വണ്ടിയാണിത് . സമയക്രമത്തിൽ തീരുമാനമായിട്ടില്ലെന്നും വൈകാതെ സർവീസ് തുടങ്ങുമെന്നും റയിൽവേയുടെ അറിയിപ്പിൽ പറയുന്നു.
