കൊച്ചി വാട്ടർ മെട്രോ ഫോർട്ടു കൊച്ചിയിലേക്കും

At Malayalam
0 Min Read

ഞായറാഴ്ച മുതൽ കൊച്ചി വാട്ടർ മെട്രോ ഫോർട്ടു കൊച്ചിയിലെത്തും . ഇതിനായി നിർമിച്ച ടെർമിനലിൻ്റെ നിർമാണം പൂർത്തിയായിട്ടുണ്ട് . ട്രയൽ റൺ , ടിക്കറ്റിംഗ് ഉൾപ്പെടെയുള്ളവയെല്ലാം വിജയകരമായി പൂർത്തീകരിച്ചു . കൊച്ചിൻ ഷിപ്പ് യാർഡ്, ഇതിനായുള്ള പതിനാലാമത്തെ ബോട്ട് കഴിഞ്ഞ ദിവസം വാട്ടർ മെട്രോയ്ക്ക് കൈമാറിയിരുന്നു.

ഹൈക്കോടതി – ഫോർട്ടു കൊച്ചി പാതയിലാണ് പുതിയ സർവീസ് വരുന്നത് . മുപ്പത് മിനിറ്റ് ഇടവിട്ട് സർവീസുണ്ടാകും . 40 രൂപയാകും ടിക്കറ്റ് നിരക്ക് . 2023 ഏപ്രിൽ 25 നാണ് കൊച്ചി വാട്ടർ മെട്രോ സർവീസ് തുടങ്ങിയത്.

Share This Article
Leave a comment