എൽ നിനോ പ്രതിഭാസം അകന്നു പോയതായി ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് മെറ്റീരിയോളജിയിലെ ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു . 2023 ജൂൺമാസത്തോടെയാണ് കഠിനമായ ചൂടിനു കാരണമാകുന്ന എൽ നിനോക്ക് തുടക്കമായത്. പസഫിക് സമുദ്രോപരിതലത്തിൽ ചൂടു വർധിക്കുന്നതാണ് ഇതിനു കാരണമായി പറയുന്നത്. ഡിസംബറോടെ ചൂട് ഉച്ചസ്ഥായിലെത്തുകയും ചെയ്യ്തു. ഒരാഴ്ചയായി സമുദ്രോപരിതലം തണുത്തു തുടങ്ങിയതായും ശാസ്ത്രജ്ഞർ പറയുന്നു.ജൂൺ – ഓഗസ്റ്റ് മാസങ്ങളോടെ ലാ നിന പ്രതിഭാസം രൂപപ്പെട്ടേക്കും എന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ഇത് വരാൻ പോകുന്ന കാലാവസ്ഥാ മാറ്റം പ്രവചിക്കാൻ തക്ക രീതിയിൽ ആയിട്ടില്ലെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.