റോഡപകടങ്ങൾ കുറയ്ക്കാൻ പല വഴികൾ പരീക്ഷിച്ചിട്ടും ഫലം കാണാത്തതിനാൽ പുതിയ മാർഗ്ഗം നിർദ്ദേശിച്ചിരിക്കുകയാണ് ഉത്തർപ്രദേശ് ഗതാഗത വകുപ്പ്. യു പിയിൽ എല്ലാ വാണിജ്യ വാഹനങ്ങളുടെയും ട്രാസ്‌പോർട്ട് ബസുകളുടെയും ഡ്രൈവർമാരോട് തങ്ങളുടെ കുടുംബ ചിത്രം ഡാഷ്ബോർഡിൽ സൂക്ഷിക്കാൻ ഗതാഗത കമ്മീഷണർ ചന്ദ്രഭൂഷൺ സിങ് നിർദ്ദേശം നൽകി.
കുടുംബത്തിന്റെ ചിത്രം കാണുമ്പോൾ ഡ്രൈവർക്ക് വൈകാരികമായ ഓർമകൾ ഉണ്ടാവുകയും റോഡ് സുരക്ഷയെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുമെന്നും കൂടുതൽ ശ്രദ്ധയോടെ വണ്ടിയൊടിക്കുമെന്നും ചന്ദ്രഭൂഷൺ സിങ് പറയുന്നു. ഉത്തർ പ്രദേശിൽ 2022 ൽ 22,596 അപകടങ്ങളുണ്ടായി.2023ൽ ഇത് 23,652 ആയി. അപകടങ്ങളുടെ എണ്ണം ഏകദേശം 4.7 ശതമാനമാണ് വർധിച്ചത്. ഇതിൽ പരിഹാരം കാണുന്നതിന്റെ്റെ ഭാഗമായാണ് ഗതാഗത വകുപ്പിന്റെ പുതിയ തീരുമാനം.