ഗാസിയാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ മത്സരിച്ചേക്കുമെന്ന സൂചനയുമായി രാഹുല്‍ഗാന്ധി. പാര്‍ട്ടി തീരുമാനിച്ചാല്‍ അമേഠിയിലും മത്സരിക്കുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. കഴിഞ്ഞ തവണ 40000ത്തിലധികം വോട്ടുകള്‍ക്കാണ് അമേഠിയിൽ രാഹുൽ ഗാന്ധി സ്മൃതി ഇറാനിയോട് പരാജയപ്പെട്ടത്. പരാജയ ഭീതിയിൽ രാഹുല്‍ഗാന്ധി ഒളിച്ചോടുകയാണെന്ന ആക്ഷേപവും ശക്തമാണ്