ഓർമയിലെ ഇന്ന്; ഏപ്രിൽ – 16, വേണു നാഗവള്ളി

At Malayalam
2 Min Read

മലയാള സിനിമയിലെ വിഷാദ നായകൻ , തിരക്കഥാകൃത്ത് , സംവിധായകൻ , ഗായകൻ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്ന വേണു ️ നാഗവള്ളിയുടെ 75-ാം ജന്മവാർഷികമാണിന്ന്

1980 കളിൽ മലയാളികളുടെ കാമുക സങ്കല്‍പ്പമായിരുന്ന , മലയാളത്തിന്റെ വിഷാദ നായകനെന്ന് വിളിപ്പേരുളള നടൻ എന്നതിലുപരിയായി സംവിധായകനായും തിരക്കഥകൃത്തായും ​ഗായകനായുമൊക്കെ ശ്രദ്ധ നേടിയ ബഹുമുഖ പ്രതിഭയായ വേണുഗോപാല്‍ എന്ന വേണു നാഗവള്ളി. നായികാ -നായകന്മാരുടെ പ്രണയസാഫല്യം മാത്രമല്ല വിരഹവും നിരാശയും നഷ്ടപ്പെടലുമെല്ലാം തന്റേതായ ശൈലിയില്‍ അവതരിപ്പിക്കാന്‍ ഒരു പ്രത്യേക കഴിവുണ്ടായിരുന്നു വേണുവിന്.

- Advertisement -

ശാന്തമായ പ്രകൃതം , നിഷ്‌കളങ്കമായ നോട്ടം എന്നീ പ്രത്യേകതകൾ മലയാളിയെ വേണുവിലേക്ക് അടുപ്പിച്ചു.
1949 ഏപ്രില്‍ 16ന് വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച നാഗവള്ളി ആര്‍ എസ് കുറുപ്പിന്റെയും രാജമ്മയുടെയും മകനായി ജനനം . തിരുവനന്തപുരം ഭാരതീയ വിദ്യാഭവനില്‍ നിന്നു ജേർണലിസം പഠിച്ചിറങ്ങിയ ഉടനെ ആകാശവാണിയില്‍ പ്രോഗ്രാം അനൗൺസറായി ജോലിയിൽ പ്രവേശിച്ചു.
വൈകാതെ സിനിമയിലേയേക്കുളള കടന്നു വരവായി.

ബിരുദം നേടിയ ശേഷം 1975 ല്‍ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തിരക്കഥാ രചന പഠിക്കാന്‍ ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കിയിരുന്നില്ല . 1976ൽ ‘ചോറ്റാനിക്കര അമ്മ’ എന്ന ചിത്രത്തിനു വേണ്ടി ഗാനം ആലപിച്ചുക്കൊണ്ട് തുടക്കം . പാട്ട് അധികം ശ്രദ്ധിക്കപ്പെട്ടില്ല .1979ൽ കെ ജി ജോർജിന്റെ ‘ഉൾക്കടൽ’ എന്ന ചിത്രത്തിലെ വിഷാദ കാമുക വേഷം വലിയ പേരു നേടിക്കൊടുത്തു വേണുവിന് . ആകാശവാണിയിലെ സഹപ്രവർത്തകനും ആത്മ സുഹൃത്തുമായ പത്മരാജൻ വഴിയാണ് വേണു കെ ജി ജോർജിന്റെ ചിത്രത്തിലെത്തുന്നത് . ഈ ചിത്രത്തിലെ രാഹുലനു പുറമെ ശാലിനി എന്റെ കൂട്ടുകാരിയില്‍ ശോഭയുടെ നായക വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു . 1978 ൽ പുറത്തിറങ്ങിയ ‘ഈ ഗാനം മറക്കുമോ’ എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു ആദ്യമായി തിരക്കഥ എഴുതിയത്. സുഖമോദേവി എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നത് . പിന്നീടങ്ങോട്ട് രക്തസാക്ഷികള്‍ സിന്ദാബാദ് , അഗ്നിദേവന്‍ , ആയിരപ്പറ , കളിപ്പാട്ടം , കിഴക്കുണരും പക്ഷി , ഏയ് ഓട്ടോ , ലാല്‍ സലാം , സ്വാഗതം , അയിത്തം , അഗ്നിദേവൻ , സര്‍വകലാശാല തുടങ്ങി
ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് നല്‍കാന്‍ അദ്ദേഹത്തിനു സാധിച്ചു . ‘കിലുക്കം’ എന്ന ജനപ്രിയ ചിത്രത്തിന്റെ തിരക്കഥാകൃത്ത് വേണു നാഗവള്ളിയാണ്. അര്‍ത്ഥം , വിഷ്ണു , അഹം , സുഖമോ ദേവി തുടങ്ങി ഭാര്യ സ്വന്തം സുഹൃത്ത് എന്നീ ചിത്രങ്ങൾക്ക് വേണ്ടിയും തിരക്കഥ തയ്യാറാക്കി . 2009 ല്‍ പുറത്തിറങ്ങിയ ഭാഗ്യദേവതയായിരുന്നു അവസാന ചിത്രം . 2010 സെപ്തംബര്‍ 9 ന് അദ്ദേഹം അന്തരിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment