സിവിൽ സർവീസ് പരീക്ഷയിൽ കേരളത്തിന് നേട്ടം

At Malayalam
1 Min Read

2023 ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ കേരളത്തിന് അഭിമാന നേട്ടം . ആദ്യ അഞ്ചു റാങ്കുകളിൽ ഒന്ന് എറണാകുളം ദിവാൻസ് സ്വദേശിയായ സിദ്ധാർഥ് രാം കുമാർ നേടി (നാലാം റാങ്ക്) . കഴിഞ്ഞ മെയ് 28 ന് നടന്ന പരീക്ഷയിൽ ആകെ 1016 പേർ വിജയിച്ചു . ആദ്യ 100 റാങ്കുകൾക്കുളളിൽ ഇടം നേടിയ മലയാളികളും റാങ്കും ചുവടെ :

വിഷ്ണു ശശികുമാർ (31) , അർച്ചന പി പി (40) , രമ്യ ആർ (45) , ബെൻജോ പി ജോസ് (59) , വിനോദിനി സി(64) , പ്രിയാറാണി (69) , ഫാബി റഷീദ് (71) , പ്രശാന്ത് എസ് (78) , ആനി ജോർജ് (93) എന്നിവർ കേരളത്തിൻ്റെ അഭിമാനമായി . ഈ റാങ്കു പട്ടികയുടെ അടിസ്ഥാനത്തിലാവും ഐ എ എസ് , ഐ പി എസ് , ഐ എഫ് എസ് നിയമനങ്ങൾ നടത്തുക.

Share This Article
Leave a comment