വീട്ടിലേക്കുള്ള വഴിയിൽ സിപിഐഎം സ്ഥാപിച്ച കൊടിമരത്തിൽ കയറി ആത്മഹത്യ ഭീഷണിയുമായി ചേർത്തല സ്വദേശി . വെളിങ്ങാട്ട് ചിറയിൽ പുരുഷോത്തമനാണ് ആത്മഹത്യ ഭീഷണിയുമായി രംഗത്ത് എത്തിയത്. കൊടിമരം കാരണം വീട് നിർമ്മാണം നടത്താനാകുന്നില്ലെന്ന് അദ്ദേഹം പറയുന്നു. എട്ട് മാസമായി പാർട്ടി നേതൃത്വത്തോട് കൊടിമരം മാറ്റാൻ ആവശ്യപ്പെടുകയാണെന്ന് കുടുംബം വ്യക്തമാക്കി.