റോഡിൽ പുലിയുടെ ജഡം

At Malayalam
0 Min Read

നെല്ലിയാമ്പതിയിലെ തേയിലത്തോട്ടത്തിനടുത്തുള്ള റോഡിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് വനം വകുപ്പ് അന്വേഷണം തുടങ്ങി . തിരക്കേറിയ റോഡിൽ ഏതെങ്കിലും വാഹനം ഇടിച്ച് ചത്തതാകാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. മേഖലയിൽ പുലി , ആന എന്നിങ്ങനെ വന്യ മൃഗങ്ങളെ ധാരാളമായി കാണാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.ചത്ത പുലിക്ക് പ്രായം കുറവാണന്ന് വനം വകുപ്പ് അധികൃതർ പറയുന്നു . പുറമേ പരിക്കുകളൊന്നും കാണാത്ത സാഹചര്യത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ വിശദാംശങ്ങൾ പറയാനാകൂ.

Share This Article
Leave a comment