ഇറ്റലിയിലും ഒരു മഞ്ഞുമ്മൽ വീരഗാഥ

At Malayalam
0 Min Read

മഞ്ഞുമ്മൽ സിനിമയിലെ അതേ സംഭവം ഇറ്റലിയിലുമുണ്ടായതായി റിപ്പോർട്ട് . കുടുങ്ങിയത് മലയാളിയാണെന്നതും യാദൃശ്ചികതയായി . കാലടി സ്വദേശി അനൂപ് കുടുങ്ങിയത് മഞ്ഞുമലയിൽ ആണെന്നു മാത്രം . ഇറ്റലിക്കാരനായ ഒരു സുഹൃത്തുമൊത്ത് അനൂപ് , സമുദ്ര നിരപ്പിൽ നിന്നും 2400 മീറ്ററിലധികം ഉയരമുള്ള മലയിൽ കയറി. യാത്രയ്ക്കിടയിൽ കാലുതെന്നി മലയുടെ ഒരു ചരിവിലേക്ക് അനൂപ് വീണ് മഞ്ഞിൽ പുതഞ്ഞു പോയി.

രാത്രിയായതിനാൽ രക്ഷാപ്രവർത്തനവും അസാധ്യമായി. പിറ്റേന്ന് രാവിലെ എത്തിയ ഇറ്റാലിയൻ വ്യോമസേനാംഗങ്ങൾ അതിസാഹസികമായി അനൂപിനെ രക്ഷപ്പെടുത്തുകയായിരുന്നു . കൊടും തണുപ്പിൽ അവശനായിപ്പോയ അനൂപിനെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share This Article
Leave a comment