തെരഞ്ഞെടുപ്പ് : ലഹരി വസ്തുക്കളടക്കം പിടിച്ചെടുത്തത് 4,650 കോടിയുടെ വസ്തുക്കൾ

At Malayalam
1 Min Read

ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയ്ക്കുള്ള വസ്തുക്കളും പണവുമാണ് വിവിധ ഏജൻസികളും സ്ക്വാഡും ചേർന്ന് ഇപ്പോൾ പിടിച്ചെടുത്തിരിക്കുന്നതന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ ഡൽഹിയിൽ പറഞ്ഞു . 4,650 കോടിയുടെ വസ്തുക്കൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിടിച്ചപ്പോൾ അതിൽ 2,069 കോടിയും ലഹരി വസ്തുക്കളുടേതായിരുന്നുവെന്നും കമ്മിഷൻ പറഞ്ഞു. 2019 ലെ അവസാന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഇത് ആകെ 3,475 കോടിയായിരുന്നുവെന്നതും ശ്രദ്ധേയമാണ്. പ്രതിദിനം 100 കോടി രൂപയുടെ വസ്തുക്കളാണ് എൻഫോഴ്സ്മെൻ്റ് മാർച്ച് ഒന്നു മുതൽ രാജ്യത്ത് പിടിച്ചെടുത്തു കൊണ്ടിരിക്കുന്നത്.

വോട്ടർമാർക്ക് പണവും വിവിധ ലഹരി വസ്തുക്കളും നൽകി വോട്ടു പിടിക്കാനുള്ള ശ്രമം കാര്യക്ഷമമായി തടയാൻ കഴിയുന്നുണ്ടന്നും കമ്മിഷൻ പറഞ്ഞു . സ്റ്റാറ്റിക് സർവയലൻസ് ടീം (എസ് എസ് റ്റി ) , വീഡിയോ വ്യൂയിംഗ് ടീം , ഫ്ലയിംഗ് സ്ക്വാഡ് , വീഡിയോ സർവയലൻസ് ടീം എന്നിങ്ങനെ വിവിധ ടീമുകൾ രാജ്യത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നുണ്ട്. ജനങ്ങൾ ഈ ടീമുകളുടെ പ്രവർത്തനങ്ങളോട് പൂർണമായും സഹകരിക്കണമെന്ന് കമ്മിഷൻ അഭ്യർത്ഥിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment