പ്രധാനമന്ത്രിയുടെ സുരക്ഷക്കായി കെട്ടിയ കയറിൽ കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ചു

At Malayalam
0 Min Read

കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയ്ക്കായി റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി അതു വഴി ഇരുചക്രവാഹനത്തിൽ വന്ന തേവര സ്വദേശി മനോജ് (27) മരിച്ചു . പുലർച്ചെ വളഞ്ഞമ്പലത്തായിരുന്നു അപകടം . യാത്രികനോട് വണ്ടി നിർത്താൻ തങ്ങൾ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതെ മുന്നോട്ടു പോയതാണ് അപകടത്തിനു കാരണമായതെന്ന് സ്ഥലത്തുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥർ പറയുന്നു.

പൊലിസാണ് മനോജിനെ ആശുപത്രിയിൽ എത്തിച്ചത്. കൊച്ചി കോർപ്പറേഷൻ ഓഫിസിലെ താത്ക്കാലിക ജീവനക്കാരനാണ് അപകടത്തിൽ മരിച്ച മനോജ് .

Share This Article
Leave a comment