ചിത്രങ്ങളും സന്ദേശവും ഭർത്താവിനയച്ച് ഭാര്യ ആത്മഹത്യ ചെയ്തു

At Malayalam
1 Min Read

ആത്മഹത്യക്കു മുന്നേ ചിത്രങ്ങളും സന്ദേശവും ഭർത്താവിനയച്ച് യുവതി തൂങ്ങി മരിച്ചു . കൊല്ലം ജില്ലയിലെ കുമ്മിൾ സ്വദേശിനി ശ്രീവിദ്യ (23) ആണ് ആത്മഹത്യ ചെയ്തത് . മൂന്നു വർഷം മുമ്പാണ് ജിതിൻ ശ്രീവിദ്യയെ വിവാഹം ചെയ്തത് . ഇവർക്ക് രണ്ടു വയസുള്ള കുട്ടിയുമുണ്ട് . കുടുംബ പ്രശ്നങ്ങളാകാം അത്മഹത്യക്ക് പിന്നിലെന്ന് കരുതുന്നു.

സന്ദേശം ലഭിച്ചതിനു പിന്നാലെ ജിതിൻ ഭാര്യയെ വിളിച്ചെങ്കിലും ഫോണെടുത്തില്ല . വീട്ടിലെത്തിയ ജിതിൻ ശ്രീവിദ്യയെ ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന നിലയിൽ കാണുകയും തുടർന്ന് കടക്കൽ താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോവുകയും ചെയ്തു . പക്ഷേ ജീവൻ രക്ഷിക്കാനായില്ല . പൊലിസ് ഇരുവരുടേയും മൊബൈൽ ഫോൺ പരിശോധനക്കായി പിടിച്ചെടുത്തു.

TAGGED:
Share This Article
Leave a comment