തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നടി ശോഭനയ്ക്ക് വിഷുക്കൈനീട്ടം നൽകി. രാജീവ് ചന്ദ്രശേഖറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച നടി തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് ഇന്ന് വൈകിട്ട് നെയ്യാറ്റിൻകരയിൽ നടക്കുന്ന റോഡ് ഷോയിലും പങ്കെടുക്കും.
രാഷ്ട്രീയ പ്രവേശനമോ എന്ന ചോദ്യത്തിന് ആദ്യം മലയാളം പഠിക്കട്ടെ എന്നായിരുന്നു ശോഭനയുടെ മറുപടി. ഇപ്പോൾ നടിമാത്രം. ബാക്കിയെല്ലാം പിന്നീടെന്നും ശോഭന വ്യക്തമാക്കി