ഇസ്രയേലിൻ്റെ കപ്പൽ തട്ടി ഇറാൻ

At Malayalam
0 Min Read

ഇസ്രയേലിൻ്റെ കപ്പൽ ഇറാൻ പിടിച്ചെടുത്തു . കപ്പൽ ഇറാൻ തീരത്തേക്ക് മാറ്റിയതായാണ് വിവരം . പാലക്കാട് , കോഴിക്കോട് സ്വദേശികളായ മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർ കപ്പലിലുണ്ടന്നറിയുന്നു . തങ്ങളുടെ സമുദ്രാതിർത്തി ലംഘിച്ചതിനാണ് കപ്പൽ പിടിച്ചെടുത്തതെന്നാണ് ഇറാൻ്റെ വിശദീകരണം . യു എ ഇ യിൽ നിന്ന് മുംബൈയിലേക്ക് വന്നതാണ് സോഡിയാക് മാരിടൈമിൻ്റെ എം സി എസ് ഏരിസ് ചരക്കു കപ്പൽ.

അനന്തരഫലങ്ങൾ അനുഭവിക്കാൻ കരുതി ഇരുന്നോളാൻ ഇസ്രയേൽ സൈന്യം ഇറാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . കൂടുതൽ പ്രശ്നങ്ങൾക്ക് ഇറാൻ തുനിഞ്ഞാൽ വലിയ വില അവർ നൽകേണ്ടിവരുമെന്ന് ഇസ്രയേലിൻ്റെ സൈനിക വക്താവ് പറഞ്ഞു.

Share This Article
Leave a comment