ഹരിപ്പാട് നിന്ന് രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളിയെ അറസ്റ്റ് ചെയ്തു . വീടിനുള്ളിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ എടുത്തുകൊണ്ട് ഓടാൻ ശ്രമിക്കവേയാണ് ഇയാൾ പിടിയിലായത് . തട്ടിക്കൊണ്ടുപോകുന്നതു കണ്ട രണ്ടര വയസുകാരിയുടെ സഹോദരൻ ബഹളമുണ്ടാക്കി . പിടി കൂടുമെന്നായപ്പോൾ ഇയാൾ കുട്ടിയെ ഉപേക്ഷിച്ച് ഒളിക്കാൻശ്രമിച്ചു . തുടർന്നാണ് നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപ്പിച്ചത്.
ഭിക്ഷാടന മാഫിയക്കു വേണ്ടിയാകാം കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് പൊലിസ് സംശയിക്കുന്നു . ഇയാൾപരസ്പ്പര വിരുദ്ധമായി പെരുമാറുന്നതിനാൽ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂ.