മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ അടഞ്ഞു കിടന്ന വീട്ടിൽ നിന്നും 350 പവൻ , സി സി സി ടി വി , ഡി വി ആർ എന്നിവ മോഷണം പോയി . പൊന്നാനി ഐശ്വര്യ തിയറ്ററിനു സമീപമുള്ള വീട് പ്രവാസിയായ രാജേഷിൻ്റേതാണ് . കുറച്ചു ദിവസങ്ങൾക്ക് മുമ്പ് രാജേഷും കുടുംബവും ദുബായിൽ നിന്നും നാട്ടിൽ വന്ന് മടങ്ങിയിരുന്നു . ഇതിനു പിന്നാലെയാണ് കവർച്ച നടന്നത്.
കഴിഞ്ഞ ദിവസം വീടു വൃത്തിയാക്കാനായി എത്തിയ സ്ത്രീ പിൻഭാഗത്തെ ഗ്രിൽ പൊളിച്ച നിലയിൽ കാണുകയായിരുന്നു . അകത്തെ മുറികളും അലമാരയുമൊക്കെ തുറന്നു കിടക്കുന്നതു കണ്ട് ഉടമയെ വിവരം അറിയിക്കുകയായിരുന്നു . മലപ്പുറം എസ് പി യുടെ നേതൃത്വത്തിൽ പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.