നിയന്ത്രണം നഷ്ടപ്പെട്ട കാർ തുണിക്കടയിലേക്ക് ഇടിച്ചു കയറി അപകടം. ഇന്ന് വൈകിട്ട് നാലുമണിയോടെ കഞ്ഞിക്കുഴിയിലാണ് അപകടം നടന്നത്. കാർ ഇടിച്ചുകയറി കടയുടെ മുൻഭാഗത്തുള്ള ചില്ല് പൂർണമായും തകർന്നു. കടക്കുമുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും ഇടിച്ചു തകർത്തു. സംഭവത്തിൽ മാരാരിക്കുളം പോലീസ് കേസെടുത്തു.