കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർമരിച്ചു . വയനാട് ജില്ലയിലെ വൈത്തിരിയിൽ നടന്ന അപകടത്തിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി ആമിന , മക്കളായ അബ്ദുള്ള , ആദിൽ എന്നിവരാണ് മരിച്ചത്.
കോഴിക്കോടേക്ക് പോയ കാറും ബാംഗ്ലൂരിലേക്ക് പോയ ബസും തമ്മിൽ രാവിലെയാണ് കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന മറ്റു മൂന്നു പേർ പരിക്കുകളോടെ രക്ഷപ്പെട്ടു.
