ധോനിയെ പറ്റിച്ചു , ബാല്യകാല സുഹൃത്ത് അറസ്റ്റിൽ

At Malayalam
1 Min Read

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോനി , തൻ്റെ ബാല്യ കാല സുഹൃത്തും ബിസിനസ് പങ്കാളിയുമായ മിഹിർ ദിവാകറിനെതിരെ 15 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിന് കേസ് കൊടുത്തു . ഇന്ത്യയിലും പുറത്തും ക്രിക്കറ്റ് അക്കാദമികൾ സ്ഥാപിക്കാനായി ധോനിയും സുഹൃത്തായ മിഹിറും കരാർ ഒപ്പിട്ടതായി പരാതിയിൽ പറയുന്നു . ഇതിൻ്റെ അടിസ്ഥാനത്തിൽ മിഹിർ ദിവാകറിൻ്റെ പേരിലുള്ള ആർക്ക് സ്പോർട്സ് ആൻ്റ് മനേജ്മെൻ്റ് ലിമിറ്റഡ് ധോനിയുടെ പേരിൽ ക്രിക്കറ്റ് അക്കാദമികൾ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ചു. പക്ഷേ കരാർ വ്യവസ്ഥ പ്രകാരമുള്ള ലാഭവിഹിതം ധോനിക്ക് നൽകിയില്ല എന്നാണ് പരാതിയിൽ പറയുന്നത്.

കരാർ വ്യവസ്ഥകൾ പാലിക്കാത്തതിനാൽ 2021 ൽ ധോനി സംരംഭത്തിൽ നിന്നും പിൻ മാറിയത്രേ . എന്നാൽ തുടർന്നും തൻ്റെ അറിവോ അനുമതിയോ ഇല്ലാതെ പലയിടത്തും തൻ്റെ പേരിൽ അക്കാദമികൾ സ്ഥാപിച്ചതായും ധോനിയുടെ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ജയ്പൂർ പൊലീസ് മിഹിർ ദിവാകറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.കഴിഞ്ഞ ദിവസം ദിവസം തങ്ങളുടെ അർധ സഹോദരൻ സാമ്പത്തികമായി തട്ടിപ്പു നടത്തി എന്ന പരാതിയുമായി ക്രിക്കറ്റ് താരങ്ങളും സഹോദരങ്ങളുമായ ഹാർദിക് പാണ്ഡ്യയും ക്രുനാൽ പാണ്ഡ്യയും പൊലിസിനെ സമീപിച്ചതും വലിയ വാർത്തയായിരുന്നു.

Share This Article
Leave a comment