തിരുവനന്തപുരം മാനവീയം വീഥിയിൽ യുവാവിന് വെട്ടേറ്റു. റിലീസ് എടുക്കുന്നതിനെ ചൊല്ലി രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് വെട്ടിൽ കലാശിച്ചത്. കഴുത്തിന് വെട്ടേറ്റ ചെമ്പഴന്തി സ്വദേശി ധനു കൃഷ്ണ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വെട്ടിയ തമ്മനം സ്വദേശി ഷമീർ അറസ്റ്റിലായിട്ടുണ്ട്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ഷമീറിന്റെ കൂടെയുണ്ടായിരുന്ന കുട്ടികൾ റിലീസ് എടുക്കുന്നതിനിടെ ധനു കൃഷ്ണ ഇടയിൽ കേറി വന്നതാണ് സംഘർഷത്തിന് കാരണമായത്. ഷമീറിന് ഒപ്പം ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപെട്ടു.