തെരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള പെരുമാറ്റച്ചട്ടം പാലിക്കാനായി ട്വൻ്റി ട്വൻ്റിയുടെ കിഴക്കമ്പത്തെ ഭക്ഷ്യ സുരക്ഷാ മാർക്കറ്റ് ജില്ലാ കളക്ടർ അടപ്പിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാത്രം സബ്സിഡി നിരക്കിൽ സാധനങ്ങൾ വിറ്റാൽ മതിയെന്നും വരണാധികാരി കൂടിയായ കളക്ടർ നിർദേശം നൽകി.
നടപടിയിൽ ട്വൻ്റി ട്വൻ്റി പാർട്ടിയുടെ പ്രസിഡൻ്റായ സാബു എം ജേക്കബ് വിമർശനമുന്നയിച്ചു . സബ്സിസി നിരക്കിൽ സാധനം വിൽക്കുന്നത് തടസപ്പെടുത്താൻ സി പി എം ആണ് പരാതി നൽകിയതെന്നും മുമ്പ് നടന്ന ഒരു തെരഞ്ഞെടുപ്പിലും ഇത്തരത്തിലുള്ള നടപടികൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.