കോതമംഗലം കോട്ടപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറിൽ കാട്ടാന വീണു . കുറച്ചു നാളുകളായി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു . മേഖലയിൽ സ്ഥിരമായി കാട്ടാനക്കൂട്ടം വരാറുണ്ടെന്നും കിണറിൽ വീണ ആന സ്ഥിരം ശല്യക്കാരനാണന്നും നാട്ടുകാർ പരാതിപ്പെടുന്നു . ഈ ആനയെ മയക്കുവെടി വച്ച് കാട്ടിനുള്ളിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ആന വീണു കിടക്കുന്ന കിണറിന് വീതി കൂടുതലും ആഴം കുറവുമായതിനാൻ കിണറിൻ്റെ വശങ്ങൾ ഇടിച്ച് പുറത്തെത്തിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. കോട്ടപ്പടിയിൽ നിന്നും വനത്തിലേക്ക് മൂന്നു കിലോമീറ്റർ മാത്രമേ അകലമുള്ളു . കാട്ടാനയെ രക്ഷിച്ച് വിട്ടാൽ വീണ്ടും അവ ജനവാസ മേഖലയിൽ എത്തുമെന്നാണ് നാട്ടുകാരുടെ ആശങ്ക.