കോഴിക്കോട് ഒഞ്ചിയം നെല്ലാച്ചേരിയിൽ ഒളിഞ്ഞ പറമ്പിൽ രണ്ട് യുവാക്കളെ മരിച്ചനിലയിൽ കണ്ടെത്തി. അക്ഷയ്, രൺദീപ് എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.ഇരുവരും മയ ക്കുമരുന്ന് അധികമായി ഉപയോഗിക്കുന്നവരാണെന്നാണ് പൊലീസിന്‍റെ നിഗമനം.പരിസരത്ത് നിന്ന് സിറിഞ്ചുകൾ കണ്ടെത്തിയിട്ടുണ്ട്.