2024 യുജി നീറ്റ് അപേക്ഷയിലെ തെറ്റുകൾ തിരുത്താനുള്ള സമയം ഇന്ന് രാത്രി 11.50 വരെ നീട്ടി നാഷണൽ ടെസ്റ്റിങ് ഏജൻസി. രജിസ്ട്രേഷൻ സമയത്ത് നൽകിയ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ തിരുത്താൻ കഴിയില്ല. ബാക്കിയുള്ള എല്ലാ ഫീൽഡുകളിലും തിരുത്തലുകൾക്കുള്ള അവസാന അവസരമാണിത്. ആധാർ ഓതന്റിക്കേഷൻ തിരുത്തലുകൾ നടത്താൻ ഏപ്രിൽ 15 വരെ അവസരമുണ്ട്. മേയ് അഞ്ചിനാണ് നീറ്റ് പരീക്ഷ നടക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് പരീക്ഷാ തീയതിയെ ബാധിക്കില്ലെന്ന് എൻടിഎ അറിയിച്ചിട്ടുണ്ട്.
സെറ്റിന് സമയമുണ്ട്
സെറ്റ് പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷന് ഏപ്രിൽ 25 വൈകിട്ട് അഞ്ചു വരെ സമയമുണ്ട്. ഏപ്രിൽ 30 – ന് ഉള്ളിൽ നൽകിയ വിവരങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ഉള്ളവർ അത് പൂർത്തിയാക്കണം. 1000 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 500 രൂപയാണ്. ജൂലൈ 28 – നാണ് സെറ്റ് പരീക്ഷ.