ഇന്നലെ മലമ്പുഴയിൽ ട്രെയിൻ തട്ടി പരിക്കേറ്റ കാട്ടാന ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ . ആനയുടെ പിൻ കാലിനേറ്റ പരിക്കാണ് വലിയ ആരോഗ്യ പ്രശ്നമായത് . കാലിൻ്റെ കുഴ തെറ്റിയതാകാനാണ് സാധ്യതയെന്നും രക്ഷപ്പെടാൻ സാധ്യത കുറവാണന്നുമാണ് വനം വകുപ്പിൻ്റെ അനുമാനം . ആന നിലവിൽ പൂർണമായും കിടപ്പിലാണ് , എഴുനേൽക്കാൻ കഴിയുന്നില്ല . വനം വകുപ്പിൻ്റെ നേതൃത്വത്തിൽ ചികിത്സ തുടങ്ങിയിട്ടുണ്ട്.