അമേരിക്കൻ പ്രസിഡൻ്റിൻ്റെ മകളുടെ ഡയറി കട്ടെടുത്ത് വിറ്റതിന് കോടതി യുവതിക്ക് ജയിൽ ശിക്ഷ വിധിച്ചു. പ്രസിഡൻ്റ് ജോ ബൈഡൻ്റെ മകൾ ആഷ്ലി ബൈഡൻ്റെ ഡയറിയും മറ്റും അവരുടെ കൂട്ടുകാരിയുടെ വീട്ടിൽ നിന്നുമാണ് 41 കാരിയായ ഹാരിസ് 2021ൽ മോഷ്ടിച്ചത്. 20,000 ഡോളറിന് ഹാരിസ് ഇത് വിൽക്കുകയായിരുന്നു.
ജോ ബൈഡൻ്റെ എതിരാളിയായ ഡൊണാൾഡ് ഡ്രംപിന് ഡയറി വിൽക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ ആ തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു . ഒരു മാസം തടവുശിക്ഷയും മൂന്നു മാസം വീട്ടുതടങ്കലിലും കഴിയാനാണ് കോടതി ഉത്തരവിട്ടത്.
