സഞ്ജു സാംസൺ 12 ലക്ഷം പിഴ അടക്കണം

At Malayalam
1 Min Read

രാജസ്ഥാൻ റോയൽസ് ടീമിൻ്റെ ക്യാപ്റ്റൻ സഞ്ജു സാംസണ് 12 ലക്ഷം രൂപ പിഴ ചുമത്തി ഐ പി എൽ. കുറഞ്ഞ ഓവർ നിരക്കിൻ്റെ പേരിലാണ് പിഴ വിധിച്ചത്. ഇതിനു പുറമേ ഗുജറാത്ത് ടൈറ്റൻസുമായുള്ള ഈ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് പരാജയപ്പെടുകയും ചെയ്തു . നിശ്ചിത സമയത്ത് രാജസ്ഥാൻ ഒരു ഓവർ കുറച്ചാണ് ബൗൾ ചെയ്തിരുന്നത് . കൃത്യ സമയത്തിനു മുമ്പായി അവസാന ഓവർ എറിഞ്ഞു തുടങ്ങിയിരുന്നങ്കിലും പിഴയിൽ നിന്ന് ഒഴിവായേനെ . ആദ്യ തവണയായതു കൊണ്ടു മാത്രമാണ് പിഴ 12 ലക്ഷത്തിൽ ഒതുക്കിയതെന്ന് ഐ പി എൽ അധികൃതർ പറഞ്ഞു.

കളി തോറ്റെങ്കിലും സഞ്ജുവും റിയാൻ പരാഗും ചേർന്ന് മികച്ച അടിത്തറ രാജസ്ഥാൻ റോയൽസിന് ഉണ്ടാക്കിയിരുന്നു . 48 പന്തിൽ 76 റൺസ് പരാഗ് നേടിയപ്പോൾ 38 പന്തിൽ 68 റൺസുമായി സഞ്ജു പുറത്താകാതെ നിന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment