വിജിലൻസ് അന്വേഷണം നേരിട്ടിരുന്ന പഞ്ചായത്ത് ഓഫിസ് ക്ലാർക്ക് ആത്മഹത്യ ചെയ്തു . തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചൽ പഞ്ചായത്ത് ഓഫിസിലെ ക്ലാർക്ക് സുനിൽ കുമാർ ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. വെള്ളനാട് പഞ്ചായത്തിലെ കൊവിഡ് ചികിത്സാ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട കേസിലാണ് വിജിലൻസ് അന്വേഷണം ഉണ്ടായത് . സുനിൽ കുമാറിന് 50 വയസ് പ്രായമുണ്ട്.