വിദേശികൾ നൽകിയ സുൽത്താൻബത്തേരി എന്ന പേര് അടിയന്തരമായി ഗണപതിവട്ടം എന്ന് മാറ്റേണ്ടതുണ്ടെന്ന് ബി ജെ പി നേതാവും വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ . സുൽത്താൻ വന്നിട്ടും പോയിട്ടും കാലമെത്രയായി എന്ന് എല്ലാവർക്കുമറിയാം . അതിനു മുമ്പും ആ സ്ഥലത്തിന് പേരുണ്ടായിരുന്നു . അത് ഗണപതിവട്ടമെന്നായിരുന്നു വെന്നും സുരേന്ദ്രൻ പറഞ്ഞു . എൽ ഡി എഫിനും കോൺഗ്രസിനും സുൽത്താൻ ബത്തേരി എന്ന പേരിനോടാണ് താൽപ്പര്യം . അക്രമം നടത്താൻ ഇവിടെ വന്ന , ക്ഷേത്രം തകർക്കാൻ ശ്രമിച്ച ഒരാളുടെ പേരിൽ അത് അറിയപ്പെടേണ്ടതില്ലന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ടിപ്പു സുൽത്താൻ്റെ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലം എന്ന നിലക്കാണ് ആ പേര് വന്നതെന്നാണ് പറയപ്പെടുന്നത്.