തൃപ്പൂണിത്തുറയിലെ നിയമസഭാംഗം കെ ബാബുവിനെതിരെ സി പി എം നേതാവും തൃപ്പൂണിത്തുറയിൽ ബാബുവിൻ്റെ എതിർ സ്ഥാനാർത്ഥിയുമായിരുന്ന എം സ്വരാജ് ഹൈക്കോടതിൽ സമർപ്പിച്ച ഹർജി തള്ളി. കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് ഹൈക്കോടതി ശരിവെച്ചു. കെ ബാബു മത ചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ടു പിടിച്ചതിനാൽ അദ്ദേഹത്തിൻ്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് സ്വാരാജ് ഹർജിയിൽ ആവശ്യപെട്ടത് . ശബരിമല അയ്യപ്പൻ്റെ ചിത്രം പതിച്ച വോട്ടേഴ്സ് സ്ലിപ്പാണ് കെ ബാബു മണ്ഡലത്തിലെ വോട്ടർമാർക്ക് നൽകി വോട്ടു ചോദിച്ചതെന്ന് ഹർജിയിൽ പറയുന്നു.
കടുത്ത പോരാട്ടമാണ് തൃപ്പൂണിത്തുറയിൽ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ ബാബുവും സ്വരാജും തമ്മിൽ നടന്നത് . 992 വോട്ടുകൾക്കാണ് കെ ബാബു സ്വരാജിനെ പരാജയപ്പെടുത്തിയത്. വിധിയിൽ സന്തോഷമെന്ന് കെ. ബാബു പ്രതികരിച്ചു.