ഒമ്പതാം ക്ലാസിലെ വാർഷിക പരീക്ഷയ്ക്ക് ഡി , ഇ എന്നിങ്ങനെ ഏറെ താഴ്ന്ന ഗ്രേഡ് വാങ്ങുന്ന വിദ്യാർത്ഥികൾക്കായി സേവ് എ ഇയർ (സേ ) പരീക്ഷ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി . മെയ് 10 ന് മുമ്പ് പരീക്ഷയുടെ എല്ലാ നടപടികളും പൂർത്തീകരിക്കുകയും വേണം . ഇതിനാവശ്യമായ ചോദ്യങ്ങൾ സ്കൂൾ തലത്തിൽ തന്നെ തയ്യാറാക്കണം.
സാധാരണ ഗതിയിൽ ഒമ്പതാം ക്ലാസ് പരീക്ഷ എഴുതുന്ന കുട്ടികൾക്ക് മറ്റു മാനദണ്ഡങ്ങൾ നോക്കാതെ തന്നെ പത്താം ക്ലാസിലേക്ക് സ്ഥാനകയറ്റം നൽകുകയായിരുന്നു പതിവ് . അടുത്ത അധ്യയന വർഷം മുതൽ പൊതുവിദ്യാലയങ്ങളിലെ എല്ലാ ക്ലാസുകളിലേക്കുമുള്ള സ്ഥാനകയറ്റത്തിന് ഇത് ബാധകമാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നീക്കം.