വയനാട് സ്കൂട്ടർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾക്ക് ജീവൻ നഷ്ടമായി. വിഷ്ണു സജി (24), അമൽ വിഷ്ണു (23) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് അപകടമുണ്ടായത്. മൂലങ്കാവ് ഭാഗത്തുനിന്നും ബത്തേരി ടൗണിലേക്ക് വരുന്നതിനിടെ ഇവർ സഞ്ചരിച്ച സ്കൂട്ടർ പാതയോരത്തെ മതിലിൽ ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.