മേടമാസ – വിഷു പൂജകൾക്കായി ശബരിമല നട തുറന്നു.

At Malayalam
1 Min Read

മേട മാസപൂജകൾക്കും  വിഷു പൂജകൾക്കുമായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട തുറന്നു. ഇന്ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി പി.എൻ. മഹേഷ് നമ്പുതിരി നട തുറന്ന് ദീപം തെളിയിച്ചു.

തെളിക്കുകയായിരുന്നു.ശേഷം  ഗണപതി, നാഗർ എന്നീ ഉപദേവതാ ക്ഷേത്ര നടകളും  മേൽശാന്തി തുറന്ന് വിളക്കുകൾ തെളിച്ചു. നാളെ പുലർച്ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും. മേടം ഒന്നായ ഏപ്രിൽ 14 ന് പുലർച്ചെ 4 മണിക്ക് നട തുറക്കും. തുടർന്നാണ് വിഷുക്കണി ദർശനം.തുടർന്ന് കൈനീട്ടം നൽകലും പതിവ് അഭിഷേകവും നെയ്യഭിഷേകവും ഗണപതി ഹോമവും  നടക്കും പൂജകൾ പൂർത്തിയാക്കി ഏപ്രിൽ 18 ന് നട അടയ്ക്കും.

Share This Article
Leave a comment