ചൂട് കനക്കുന്നു; കറുത്ത ഗൗൺ ഒഴിവാക്കി ഹൈക്കോടതി

At Malayalam
0 Min Read

കനത്ത ചൂട് കണക്കിലെടുത്ത് അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കിക്കൊണ്ട് ഹൈക്കോടതി പ്രമേയം പാസ്സാക്കി. ജില്ലാ കോടതികളിൽ വെള്ള ഷർട്ടും പാന്റും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം. കറുത്ത കോട്ടും ഗൗണും നിർബന്ധമില്ല. ഹൈക്കോടതിയിലും അഭിഭാഷകർക്ക് കറുത്ത ഗൗൺ നിർബന്ധമില്ലെന്നും ഫുൾ കോർട്ട് ചേർന്ന് പാസാക്കിയ പ്രമേയത്തിൽ പറയുന്നു. മെയ് 31 വരെ ഇതു തുടരും. വേനൽക്കാലത്ത് കറുത്ത ഗൗൺ ധരിച്ച് ഹാജരാകുന്നതിലെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ അപേക്ഷ സമർച്ചതിനെ തുടർന്നാണ് ഫുൾ കോർട്ട് പ്രമേയം പാസ്സാക്കിയത്.

Share This Article
Leave a comment