സന്ദേശ്ഖലി കേസ് സിബിഐ അന്വേഷിക്കും

At Malayalam
0 Min Read

പശ്ചിമ ബംഗാളിലെ സന്ദേശ്ഖലിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകൾ സിബിഐ അന്വേഷണത്തിന് വിട്ടു. കല്‍ക്കട്ട ഹൈക്കോടതിയാണ് കേസുകള്‍ സിബിഐക്ക് കൈമാറാൻ ഉത്തരവിട്ടത്. ലൈംഗിക പീഡനക്കേസുകളും ഭൂമിതട്ടിപ്പ് കേസുകളും സിബിഐ അന്വേഷിക്കും. പതിനഞ്ച് ദിവസത്തിനുള്ളില്‍ പരാതിക്കാർ സിബിഐയെ സമീപിക്കണമെന്നും കോടതി അറിയിച്ചു. പ്രത്യേക ഇ മെയിലിലൂടെ സിബിഐയ്ക്ക് പരാതി നൽകാം. മെയ് രണ്ടിന് കോടതി കേസ് വീണ്ടും പരിഗണിക്കും. അന്നേദിവസം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടു. സംഘർഷ മേഖലകളില്‍ സിസിടിവികള്‍ സ്ഥാപിക്കാണമെന്നും കോടതി ഉത്തരവിട്ടു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment