തെളിവുണ്ടെങ്കിൽ കൊണ്ടുവാ

At Malayalam
0 Min Read

ശശി തരൂരിനെതിരെ നിയമ നടപടിയുമായി എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. തനിക്കെതിരെ അസത്യ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി എൻഡിഎ സ്ഥാനാർത്ഥി വക്കീൽ നോട്ടീസ് അയച്ചു. രാജീവ്‌ ചന്ദ്രശേഖർ വൈദികർ ഉൾപ്പെടെയുള്ളവർക്ക് പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നുവെന്ന് ശശി തരൂർ നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് പരാതി നൽകിയത്. തരൂർ തന്റെ പ്രസ്താവന പിൻവലിക്കണമെന്നാണ് ആവശ്യം.

നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനുളളിൽ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും, വ്യാജ പ്രസ്താവന നടത്തരുത്. പ്രസ്താവനയിൽ തെളിവുണ്ടെങ്കിൽ ഹാജരാക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് എൻഡിഎയും രാജീവ് ചന്ദ്രശേഖറും ഇലക്ഷൻ കമ്മീഷനും പരാതി നൽകിയിരുന്നു.

Share This Article
Leave a comment