സംവിധായകനും നടനുമായ ബേസിൽ ജോസഫ് നായകനായി അഭിനയിക്കുന്ന ‘മരണമാസ് ‘ ടൊവിനോ തോമസ് നിർമിക്കും . പുതുമുഖ സംവിധായകനായ ശിവപ്രസാദിൻ്റെ സംവിധാനത്തിൽ രാജേഷ് മാധവൻ , സിജു സണ്ണി , സുരേഷ് കൃഷ്ണ എന്നിവരും അഭിനയിക്കും . രോമാഞ്ചം എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്തായ സിജു സണ്ണി തന്നെയാണ് കഥ എഴുതുക . സംവിധായകൻ ശിവപ്രസാദിനൊപ്പം സിജുവും ചേർന്ന് തിരക്കഥയൊരുക്കും . മൂസിൻ പെരാരിയുടെ വരികൾക്ക് ജയ് ഉണ്ണിത്താൻ സംഗീതം നൽകും . നീരജ് രവിയാണ് സിനിമാട്ടോഗ്രാഫർ.