പ്രവാസികളുടെ ബന്ധുക്കളുടെ പണം തട്ടൽ , ജാഗ്രതാ മുന്നറിയിപ്പുമായി പൊലിസ്

At Malayalam
1 Min Read

പൊലിസ് എന്ന് തെറ്റിധരിപ്പിച്ച് വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുടെ നാട്ടിലെ ബന്ധുക്കളുടെ പക്കൽ നിന്നു പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് പൊലിസിൻ്റെ മുന്നറിയിപ്പ് . വിദേശത്ത് ജോലി ചെയ്യുന്ന ആൾ അവിടെ നിയമലംഘന കുറ്റത്തിന് തടവിലാക്കപ്പെട്ടതായും മോചനദ്രവ്യം കൊടുത്താലേ നാട്ടിലേക്കു മടങ്ങാനാവു എന്നും നാട്ടിലെ ബന്ധുക്കളെ അറിയിക്കും . വിശ്വസിപ്പിക്കുന്നതിനായി പൊലിസിൻ്റെ വ്യാജ ഐഡൻ്റിറ്റി കാർഡ് , കേസ്സ് സംബന്ധിച്ച രേഖകൾ എന്നിവയും അയയ്ക്കും . വേണ്ടി വന്നാൽ പൊലിസ് യൂണിഫോമിൽ സ്കൈപ് കോളിൽ വരികയും ചെയ്യും. പണത്തിനായി ഭീഷണിപ്പെടുത്തുകയും ചെയ്തേക്കാം.ഇത്തരം കോളുകൾ ലഭിച്ചാൽ ഒരു കാരണവശാലും പണം നൽകരുതെന്നും നേരിട്ടോ www.cybercrimegov.in എന്ന സൈറ്റിലോ പരാതി നൽകണമെന്നും പൊലിസ് മുന്നറിയിപ്പു നൽകുന്നു.

Share This Article
Leave a comment