പാലക്കാട് വീട്ടിൽ നടത്തിയിരുന്ന ബാർ എക്സൈസ് സംഘം പൂട്ടിച്ചു , വീട്ടമ്മയെ അറസ്റ്റും ചെയ്തു . ചിറ്റൂർ വണ്ടിത്താവളത്ത് ദേവിയാണ് അറസ്റ്റിലായത് . ഇവരുടെ ഭർത്താവ് ഹരിദാസനെതിരെ നിരവധി എക്സൈസ് കേസുകൾ നിലവിലുണ്ടന്ന് എക്സൈസ് പറയുന്നു . വീടു കേന്ദ്രീകരിച്ച് മദ്യം സൂക്ഷിച്ചതിനും അനധികൃത വില്പന നടത്തിയതിനുമാണ് വീട്ടമ്മയ്ക്കെതിരെ കേസെടുത്ത് അറസ്റ്റു ചെയ്തത്.