ട്രെയിൻ യാത്രികരുടെ ഇരുപതോളം മൊബൈൽ ഫോണുകളും പണവും കവർന്നതായി പരാതി. യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസ് ട്രെയിനിൻ്റെ എ സി കോച്ചിൽ ഉറങ്ങിയ യാത്രക്കാരാണ് കൊള്ളയടിക്കപ്പെട്ടത് . യാത്രക്കാരുടെ ബാഗുകളും മറ്റു വസ്തുക്കളും ട്രെയിനിലെ ശുചി മുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി . സേലത്തിനു സമീപത്താണ് പുലർച്ചെ കവർച്ച നടന്നതെന്ന് സംശയിക്കുന്നതായി പൊലിസ് പറയുന്നു.