കുളത്തൂർ തമ്പുരാൻമുക്ക് ദേശിയപാതയിൽ ബൈക്ക് അപകടത്തിൽ രണ്ടുപേർ മരിച്ചു. അമിതവേഗതയിൽ എത്തിയ ബൈക്ക് കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അൽ താഹിർ (20), റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ് (29) എന്നിവരാണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന മണക്കാട് സ്വദേശി അൽ അമാൻ (19) ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഇൻഫോസിസ്ന് സമീപം ഇന്ന് വെളുപ്പിന് മൂന്നുമണിക്കാണ് അപകടം നടന്നത്. കഴക്കൂട്ടം ഭാഗത്തേക്ക് അമിത വേഗതയിലെത്തിയ പൾസർ ബൈക്ക് സുനീഷിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുനീഷ് തെറിച്ചു വീഴുകയും. ബൈക്ക് നൂറുമീറ്റർ ദൂരെയ്ക്ക് തെറിച്ചു നീങ്ങുകയുമായിരുന്നു. തുമ്പ പോലീസ് സ്ഥലത്തെത്തി പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.